Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
പാചകം
  Add your Comment comment
കോക്കനട്ട് സൂപ്പ്
reporter
ചേരുവകള്‍

തേങ്ങ ചിരകിയത് - 1/4 കപ്പ്
തക്കാളി - 100 ഗ്രാം
കാബേജ് - 50 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഉള്ളി - 100 ഗ്രാം
വെണ്ണ - 2 ടേബിള്‍ സ്പൂണ്‍
മല്ലി, കുരുമുളക്, ജീരകം - 1/2 ടീസ്പൂണ്‍
കറുവപ്പട്ട - 1 കഷണം
ഗ്രാമ്പൂ - 2
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി മല്ലി, കുരുമുളക്, ജീരകം, പട്ട എന്നിവ പൊടിച്ചെടുക്കണം. പിന്നീട് പച്ചക്കറികളും ഉള്ളിയും കഴുകി ചെറിയ കഷണങ്ങളാക്കി മുറിച്ച് വെണ്ണ ചൂടാക്കി അതിലിട്ട് ഇളക്കണം. ഇതിനോടൊപ്പം ചിരകിയ തേങ്ങയും ചേര്‍ത്ത് കുറച്ചുനേരം മൂപ്പിക്കണം. ശേഷം, വറുത്ത പൊടികളും വെള്ളവും ചേര്‍ത്ത് പച്ചക്കറി നന്നായി വേവിക്കണം. എന്നിട്ട് നല്ലവണ്ണം അടിച്ച് അരിപ്പയില്‍ ഒഴിച്ച് ചാറ് അരിച്ചെടുത്ത് വീണ്ടും കുറച്ചുനേരംകൂടി വേവിക്കണം. 2 ടേബില്‍ സ്പൂണ്‍ തേങ്ങ ചിരകിയത് കുറച്ചു വെണ്ണയില്‍ പൊന്‍നിറമാകുന്നതുവരെ വറുത്തശേഷം സൂപ്പില്‍ ചേര്‍ക്കണം.
 
Other News in this category

 
 




 
Close Window