പിസ കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള ആഹാരമാണ് .
ചേരുവകള്‍
മുട്ട - 4
സവാള - 1
തക്കാളി - 1
കാപ്സിക്കം - 1
വെണ്ണ ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മുളക് പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള ,കാപ്സിക്കം ,തക്കാളി ഇവ അരിഞ്ഞ് വേവിക്കുക.അധികം വേവിക്കേണ്ടതില്ല .മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിക്കുക .വെള്ള നന്നായി അടിച്ച ശേഷം ഇതിലേക്ക് മഞ്ഞയും ചേര്‍ക്കുക .ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വീണ്ടും അടിക്കുക. എണ്ണ ചൂടാക്കി മുട്ടയുടെ മിശ്രിതം ഇതിലേക്ക് ഒഴിക്കുക.ചെറു തീയില്‍ വേവിക്കുക.വെന്ത ശേഷം ഇതിനു മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികള്‍ വിതറുക .വെണ്ണയും ഇതിന് മുകളിലേക്ക് ചേര്‍ക്കുക .ചെറുതീയില്‍ വീണ്ടും മൂടി വച്ച് വേവിക്കുക .15 - 20 മിനിറ്റ് വേവിക്കണം . അപ്പോഴേക്കും മുട്ടയും പാകമാകും.അടുപ്പില്‍ നിന്ന് എടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഉപയോഗിക്കാം. |