Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ പുലാവ്
reporter
ചേരുവകള്‍

ബസുമതി അരി - 1/2 കപ്പ്
ഗ്രീന്‍പീസ് - 20 എണ്ണം
ബീന്‍സ് ചെറുതായി അരിഞ്ഞത് - 4 എണ്ണം
കാരറ്റ് - 1 എണ്ണം
തക്കാളി - 1 എണ്ണം
ഉരുളക്കിഴങ്ങ് - 1 എണ്ണം
സവാള - 1 എണ്ണം
കുരുമുളക് - 15 എണ്ണം
കറുവാപ്പട്ട (1 ഇഞ്ച്) - 1 കഷണം
ഏലയ്ക്ക - 5 എണ്ണം
ഗ്രാമ്പൂ - 5 എണ്ണം
നെയ്യ് - 4 ടീസ്പൂണ്‍
വെള്ളം - 1 ലിറ്റര്‍
മഞ്ഞള്‍ - ഒരു നുള്ള്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

കുക്കര്‍ ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അതില്‍ സവാളയിട്ട് മൂപ്പിക്കണം. അതിനുശേഷം അതില്‍ കുരുമുളക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നീ ചേരുവകള്‍ ഇടണം. വാസന വന്നുകഴിയുമ്പോള്‍ ഗ്രീന്‍പീസ്, ബീന്‍സ്, കാരറ്റ്, തക്കാളി, ഉരുളന്‍ കിഴങ്ങ് എന്നിവ അരിഞ്ഞതിട്ട് വഴറ്റണം. അതില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അരികഴുകി വാരിയത് വെള്ളം കളഞ്ഞ് ഇടണം. പാകത്തിന് ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ ഇളം തീയിലിട്ട് കുക്കറിന്റെ അടപ്പ് വെറുതെ അടച്ചുവെയ്ക്കുക. 5 മിനിറ്റിനുശേഷം തീ കെടുത്തുക. പ്രഷര്‍ പോയാല്‍ കുക്കര്‍ തുറന്ന് പുലാവ് ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window