Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ കട്‌ലറ്റ്
staff correspondent
ആവശ്യമുള്ള സാധനങ്ങള്‍ :

1. മൈദ - ഒരു കപ്പ്
2. കറിമസാല - 25 ഗ്രാം
3. നെയ്യ് - 150 ഗ്രാം
4. കറിവേപ്പില - കാല്‍ കപ്പ്
5. ഉരുളക്കിഴങ്ങ്, സവോള, കാബേജ്,
കാരറ്റ്, പച്ചപട്ടാണി, ബീന്‍സ് ഇവ -
അര കിലോ
6. ഉപ്പ് - 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

പച്ചക്കറികള്‍ എല്ലാം നന്നായി കഴുകി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുത്തു വേവിക്കുക . ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം . ചീനച്ചട്ടിയില്‍ കടുകു വറുത്ത് , വേവിച്ച പച്ചക്കറികള്‍ ജലാംശം കളഞ്ഞ് അതിലിടുക . പിന്നീട് നെയ് കൂടി ഒഴിച്ച് വറക്കുക . കറി മസാല വറുത്തുപൊടിച്ചതും കറിവേപ്പിലയും അതിലിട്ട് എല്ലാം കൂടി വെന്തു ചേരുന്ന പരുവത്തിലാക്കുക . നടുക്കു കുഴിവുള്ള ഒരു സൈഡ് പ്ലേററില്‍ നെയ്യ് പുരിട്ടിയ ശേഷം മൈദ വിതറുക. വെന്ത പച്ചക്കറി ചേരുവ പ്ലേറ്റില്‍ വച്ച് അമര്‍ത്തി അതിനു മുകളിലും മൈദ വിതറുക . ദോശക്കല്ല് അടുപ്പത്തു വെച്ച് നെയ് പുരട്ടി കട്‌ലററ് അതില്‍ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് എടുക്കുക . രുചിയോടെ കഴിയ്ക്കാം .
 
Other News in this category

 
 




 
Close Window