Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
ബീഫ് കട്‌ലറ്റ്
staff correspondent
ചേരുവകള്‍


ബീഫ് - 1 കിലോ

പച്ചമുളക് - 5 എണ്ണം

റൊട്ടിപൊടി - 2 എണ്ണത്തിന്റെ

സവാള - 4 എണ്ണം

ഇഞ്ചി - 2 കഷണം

കറിവേപ്പില

കുരുമുളക്‌പൊടി - 4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍

ചില്ലി സോസ് - 4 ടേബിള്‍ സ്പൂണ്‍

എണ്ണ ആവശ്യത്തിന്


ഉപ്പും വെള്ളവും പാകത്തിന്



പാകം ചെയ്യേണ്ട വിധം

സവാള , ഇഞ്ചി , പച്ചമുളക് , കറിവേപ്പില ഇവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക . ബീഫ് കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക്‌പൊടി , മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക . തണുത്ത ബീഫ് കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക . ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച് ചെറുതായി പരത്തി വറുത്ത് കോരി ഉപയോഗിക്കാം .
 
Other News in this category

 
 




 
Close Window