Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
ഫിഷ് കട്‌ലറ്റ്
staff correspondent
നെയ്മീന്‍ കഷണങ്ങളാക്കിയത് - 1/2 കി.ഗ്രാം

കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍

ചുവന്നുള്ളി പൊടിയായി അരിഞ്ഞത് - 100 ഗ്രാം

ഇഞ്ചി അരിഞ്ഞത് - ഒരു കഷണം

പച്ചമുളക് ചെറുതായി അരിഞ്ഞത് - മൂന്ന്

കറിവേപ്പില

മുളകുപൊടി - ഒരു ടീസ്പൂണ്‍

ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍

കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് - മൂന്ന് എണ്ണം

മുട്ടയുടെ വെള്ള - മൂന്ന്

റൊട്ടിപ്പൊടി, ഓയില്‍ - ആവശ്യത്തിന്


മീന്‍ കഷണങ്ങളിലേക്ക് കുരുമുളകുപൊടി , മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്തിളക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക. ശേഷം ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവയെല്ലാം നന്നായി വഴറ്റിയെടുത്ത് പുഴുങ്ങിപ്പൊടിച്ച കിഴങ്ങിലേക്കിട്ട് ഇളക്കി ഗരംമസാലപ്പൊടി ചേര്‍ത്തിളക്കി ഒന്നുകൂടി വഴറ്റിയെടുത്ത് വെക്കുക. പിന്നീട് മീന്‍കഷണങ്ങള്‍ കൈകൊണ്ട് ഞരടി , കിഴങ്ങുകൂട്ടിലേക്കിട്ട് എല്ലാംകൂടി നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കിയെടുത്ത് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി, മുട്ടയില്‍ മുക്കി ബ്രഡ്‌പൊടിയില്‍ പൊതിഞ്ഞെടുത്ത് എണ്ണയില്‍ വറുത്തുകോരുക.
 
Other News in this category

 
 




 
Close Window