Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
പച്ചക്കറി വട
reporter
ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് ചുരണ്ടിയത് - കാല്‍ കപ്പ്
കോളിഫഌവര്‍ - കാല്‍ കപ്പ് ( ചെറുതായി അരിഞ്ഞത് )
ബീന്‍സ് - കാല്‍ കപ്പ് ( ചെറുതായി അരിഞ്ഞത് )
കാബേജ് - കാല്‍ കപ്പ് (കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
സവാള - കാല്‍ കപ്പ് (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 5 എണ്ണം( ചെറുതായരിഞ്ഞത്)
വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു ടേബിള്‍ സ്പൂണ്‍
മൈദപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ട - ഒന്ന്
മല്ലിയില - കുറച്ച്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു അപ്പച്ചെമ്പ് അടുപ്പില്‍ വച്ച് ചൂടാക്കുക. കാരറ്റ് , കാബേജ് , ബീന്‍സ് , കോളിഫഌവര്‍ എന്നിവ നുറുക്കിയത് ആവിയില്‍ വേവിക്കുക.
ഒരു പാത്രത്തില്‍ സവാള, പച്ചമുളക് , വെളുത്തുള്ളി, എന്നിവ ചേര്‍ത്ത് കൈകൊണ്ട് ഞരടുക. ഇതിലേക്ക് ആവിയില്‍ വേവിച്ച പച്ചക്കറിയകളും കോഴിമുട്ടയും ചേര്‍ത്തു കുഴയ്ക്കുക. ചിരവിയ തേങ്ങയും, അരിപ്പൊടി, മൈദപ്പൊടി, മല്ലിയില നുറുക്കിയത് എന്നിവ ചേര്‍ക്കുക. വെള്ളം ആവശ്യമാണെങ്കില്‍ കുറച്ച് ചേര്‍ക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഈ പച്ചക്കറിക്കൂട്ട് ഒരു ചേറുനാരങ്ങാവലിപ്പത്തില്‍ ഉരുട്ടിയെടുക്കുക. ഇത് കൈവെള്ളയില്‍ വച്ച് പരത്തി ചൂടെണ്ണയില്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക.
 
Other News in this category

 
 




 
Close Window