|
ആവശ്യമുള്ള സാധനങ്ങള്‍ :
1. മാങ്ങ വലുത് - 12
2. ചുകന്ന മുളക് - 100 ഗ്രാം
3. ഉലുവ - 1 ടീസ്പൂണ്‍
4. ജീരകം 1 ടീസ്പൂണ്‍
5. ഉപ്പ് 50 ഗ്രാം
6. പെരുങ്കായം ചെറിയ കഷണം
തയ്യാറാക്കുന്ന വിധം:
മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പു പുരട്ടി ഒരു ദിവസം വെയ്ക്കണം. പിന്നീട് വെള്ളം ഊറ്റിയെടുത്ത് ഇതേ വെള്ളം തൊട്ട് മുളക്, ഉലുവ, ജീരകം ഇവ അരച്ചെടുത്ത് മാങ്ങാ കഷണങ്ങളില്‍ ചേര്‍ത്ത് ബാക്കിയുള്ള വെള്ളവും ചേര്‍ക്കണം. പെരുങ്കായം അല്പം എണ്ണയില്‍ വറുത്തു പൊടിച്ച് മാങ്ങയില്‍ ഉപയോഗിക്കാം. ഈ അച്ചാര്‍ കൂടുതല്‍ വെച്ചാല്‍ കേടുവരും. |