|
ചേര്‍ക്കേണ്ടവ :
1. ചക്കച്ചുള അടര്‍ത്തിയെടുത്ത ശേഷം ചെരുതായരിയുക.
ഇങ്ങനെ അരിഞ്ഞത് ഇടത്തരം വലിപ്പമുള്ള ഒരു ചക്കയുടെ പകുതി
2. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
3. തേങ്ങ ഒരെണ്ണം
4. ജീരകം ഒരു ടീസ്പൂണ്
5. !വെളുത്തുള്ളി 8 അല്ലി
6. പച്ചമുളക് 5 എണ്ണം
7. കറിവേപ്പില 3 തണ്ട്
8. വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍
9. ഉപ്പു പാകത്തിന്
ഉണ്ടാക്കുന്ന വിധം:
അരിഞ്ഞെടുത്ത ചക്കചുള മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.
നന്നായി വെന്താല്‍ ് തേങ്ങ,ജീരകം,വെളുത്തുള്ളി,പച്ചമുളക് ഇവ നന്നായി ചതച്ച് (തോരന്റെ
പാകത്തില്‍)വെന്ത ചക്കയോടൊപ്പം ചേര്‍ക്കുക.
വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നന്നായിളക്കി യോജിപ്പിക്കുക.
ഇനി തീ കുറച്ചു അടച്ചുവച്ചു 2 മിനിറ്റ് ചൂടാക്കുക. |