Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
പാചകം
  Add your Comment comment
ബട്ടൂര
reporter
നാലുമണി പലഹാരമായും പ്രഭാതഭക്ഷണമായും കഴിക്കാവുന്ന ബട്ടൂര കുട്ടികള്‍ക്ക് വളറെ പ്രിയപ്പെട്ട ഒരു വിഭവമാണ്. സ്‌പെഷ്യല്‍ ബട്ടൂരയാണ് ഇന്നത്തെ നമ്മുടെ വിഭവം

ചേരുവകള്‍

മൈദ - രണ്ടരക്കപ്പ്
പാല്‍ - ഒരുകപ്പ്
എണ്ണ - കാല്‍ക്കപ്പ്
യീസ്റ്റ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇളം ചൂടുപാലില്‍ എണ്ണയും പഞ്ചസാരയും യീസ്റ്റും ചേര്‍ത്തുപൊങ്ങാന്‍ വയ്ക്കുക. ഈ പാല്‍കൂട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൈദ കുഴച്ചു ആറുമണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കണം. മാവ് ഇരട്ടിയായി പൊങ്ങിവരും. ഇത് ചെറുനാരങ്ങാവലിപ്പത്തില്‍ ഉരുളകളാക്കി പൂരി പോലെ പരത്തി എണ്ണയില്‍ വറുത്തെടുക്കുക.
 
Other News in this category

 
 




 
Close Window