Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
പാചകം
  Add your Comment comment
തന്തൂരി ചിക്കന്‍
Staff correspondent
ചേരുവകള്‍ :

ചിക്കന്‍ -1 കിലോ

മസാലപ്പൊടി - 2 ടേബിള്‍സ്പൂണ്‍

തൈര് - 1/2 കപ്പ്

വെളുത്തുള്ളി - 15

ഇഞ്ചി- 1 കഷണം

മുളകുപൊടി -2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

വെളിച്ചെണ്ണ വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്നവിധം:

ചിക്കന്‍ കഴുകി വൃത്തിയാക്കി എട്ട് കഷണങ്ങളാക്കുക. വെളുത്തുള്ളിയും ഇഞ്ചിയും നന്നായി അരയ്ക്കുക. എന്നിട്ട് എല്ലാ ചേരുവകളുമായി കലര്‍ത്തി ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി വയ്ക്കുക. എന്നിട്ട് ആ കഷണങ്ങളില്‍ എണ്ണ ഒഴിക്കുക. ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അതിനുശേഷം പാനില്‍ എണ്ണ പുരട്ടി കഷണങ്ങള്‍ അതില്‍ നിരത്തി പാകം ചെയ്യുക.ഇരുവശവും ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.
 
Other News in this category

 
 




 
Close Window