Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
പാചകം
  Add your Comment comment
കൊക്കോ ബര്‍ഫി
reporter
ചേരുവകള്‍

തേങ്ങ ചിരവിയത് - രണ്ടര കപ്പ്
പഞ്ചസാര - ഒരു കപ്പ്
കൊക്കോപ്പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
ഇളം ചൂടുപാല്‍ - കാല്‍ കപ്പ്
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
നെയ്യ് - രണ്ട് ടീസ്പൂണ്‍
ബദാം - അഞ്ചെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍വച്ച് ചൂടാകുമ്പോള്‍ തേങ്ങ ചിരവിയതും പഞ്ചസാരയും ചേര്‍ക്കുക. കൊക്കോപ്പൊടി കാല്‍ക്കപ്പ് പാലില്‍ കലക്കിയതും ഇതിലേക്ക് ചേര്‍ക്കുക. ഇത് നല്ലവണ്ണം വഴറ്റിക്കൊണ്ടിരിക്കണം. നെയ്യ് ചേര്‍ത്ത് വീണ്ടും വഴറ്റുക. തേങ്ങയുടെ വെള്ളം വറ്റി വശങ്ങളില്‍ നിന്നും വിട്ട് വാനില എസ്സന്‍സും ചേര്‍ത്ത് വാങ്ങി വയ്ക്കണം. ഒരു മയം പുരട്ടിയ പ്ലെയിറ്റില്‍ ഈ കൊക്കോബര്‍ഫി കൂട്ട് ചേര്‍ത്ത് കൈകൊണ്ട് അമര്‍ത്തി വെക്കുക. ബദാം ചെറുതായി അരിഞ്ഞത് മുകളില്‍ തൂകി അലങ്കരിക്കാം. ചൂടാറിയാല്‍ കത്തികൊണ്ട് മുറിച്ച് കഷ്ണങ്ങളാക്കണം.
 
Other News in this category

 
 




 
Close Window