Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ചന്ന മസാല
Staff Correspondent
ആവശ്യമുള്ള സാധനങ്ങള്‍
വെള്ളക്കടല - നൂറു ഗ്രാം
സവാള - വലുത് രണ്ട് എണ്ണം
പച്ചമുളക് നീളത്തിലരിഞ്ഞത് - അഞ്ച് എണ്ണം
വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് - അര ടീസ്പൂണ്‍
തക്കാളി - വലുത് ഒന്ന്
മല്ലിപ്പൊടി - നാല് ടീസ്പൂണ്‍
മുളക്‌പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാലപ്പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിയില - കുറച്ച്
കറിവേപ്പില - കുറച്ച്
ചെറുനാരങ്ങാനീര് - അര ടീസ്പൂണ്‍
പഞ്ചസാര - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ഓയില്‍ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
കടല എട്ട് മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.ഒരു പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഓയില്‍ ചേര്‍ക്കുക. ഇതിലേക്ക് ചതച്ചു വെച്ച വെളുത്തുള്ളിയും,ഇഞ്ചിയും,അരിഞ്ഞു വെച്ച സവാളയും,പച്ചമുളകും ചേര്‍ത്ത് വഴറ്റുക.വഴന്ന മസാലയിലേക്ക് അരിഞ്ഞ് വെച്ച തക്കാളി,മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. കടല കുതിര്‍ത്തതും നാലു കപ്പ് വെള്ളവും ചേര്‍ത്ത് കുക്കര്‍ മൂടി വേവിക്കുക. ഇതിലേക്ക് മല്ലിയില,കറിവേപ്പില,ചെറുനാരങ്ങാനീര്,പഞ്ചസാര ആവശ്യത്തിന്,ഉപ്പ് എന്നിവ ചേര്‍ത്ത് കുറുകുന്നത് വരെ തിളപ്പിച്ച് വാങ്ങിവെക്കുക.
 
Other News in this category

 
 




 
Close Window