|
ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 185 ഗ്രാം + 25 ഗ്രാം
പഞ്ചസാര പൊടിച്ചത് - 170 ഗ്രാം
പഞ്ചസാര കാരമല്ലിന് - 100 ഗ്രാം
മുട്ട - നാലെണ്ണം
മൈദ - 170 ഗ്രാം
ബേക്കിങ്ങ് പൗഡര്‍ - മൂന്ന് ഗ്രാം
തയ്യാറാക്കുന്ന വിധം
കാരമല്‍ ഉണ്ടാക്കാനുള്ള പഞ്ചസാര ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ചേര്‍ക്കുക. ഇത് അടുപ്പില്‍ വെച്ച് പഞ്ചസാര ഉരുകി ബ്രൗണ്‍ നിറത്തിലായാല്‍ അടുപ്പില്‍ നിന്നും വാങ്ങിവെച്ച് 25 ഗ്രാം ബട്ടര്‍ ചേര്‍ക്കുക. ഇത് മയം പുരട്ടിയ ഒരു പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ പൊടിച്ച് വെക്കുക. ബച്ചര്‍ സ്‌കോച്ച് പൊടി തയ്യാറായി.
ബാക്കിയുള്ള ബട്ടറും പഞ്ചസാരയും എഗ്ഗ് ബീറ്റര്‍ കൊണ്ട് നല്ലവണ്ണം പതപ്പിക്കുക. ഇതിലേക്ക് ഓരോ കോഴിമുട്ട ചേര്‍ത്ത് പതപ്പിച്ച്‌കൊണ്ടേയിരിക്കണം. അതിലേക്ക് ബട്ടര്‍ സ്‌കോച്ച് പൊടി ചേര്‍ക്കുക. മൈദയും,ബേക്കിങ്ങ് പൗഡറും 2-3 പ്രാവശ്യം തെള്ളിയെടുക്കുക. ഈ മൈദ ബട്ടര്‍ മുട്ടക്കൂട്ടിലേക്ക് സാവധാനം യോജിപ്പിക്കുക. ഈ കേക്ക് കൂട്ട് മയം പുരട്ടിയ ബേക്കിങ്ങ് ട്രേയില്‍ 170 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഓവനില്‍ 20 മിനിട്ട് നേരം ബേക്ക് ചെയ്‌തെടുക്കുക. |