|
ആവശ്യമുള്ള സാധനങ്ങള്‍
നന്‍മീന്‍(അയക്കൂറ)/ ആകോലി - അര കിലോ
ചെറിയ ഉള്ളി - 1 കപ്പ്
തക്കാളി പുഴുങ്ങി തൊലി കളഞ്ഞത് - 3 എണ്ണം
വെളുത്തുള്ളി ചതച്ചത് - 10 അല്ലി
വറ്റല്‍ മുളക് ചതച്ചത് - 10 എണ്ണം
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
തക്കാളി സോസ് - 1 ടേബിള്‍ സ്പൂണ്‍
വെള്ളം - അര കപ്പ്
ഓയില്‍ - കാല്‍ കപ്പ്
മൈദാമാവ് - 1 ടീസ്പൂണ്‍
മല്ലിയില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഓയില്‍ ഒഴിക്കുക. ഓയില്‍ ഇളം ചൂടായാല്‍ മൈദമാവ് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചതച്ച് വെച്ച വെളുത്തുള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് വഴറ്റുക. ഒന്ന് വഴന്ന് കഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറിയ ഉള്ളിയും തക്കാളിയു ഗ്രൈന്ററില്‍ അരച്ചെടുക്കുക. വഴറ്റിയ മസാലയിലേക്ക് ഇത് ചേര്‍ക്കുക. ഇതില്‍ അര കപ്പ് വെള്ളവും മീന്‍ കഷണങ്ങളും ചേര്‍ത്ത് വേവിക്കുക. മീന്‍ വെന്ത് കഴിഞ്ഞാല്‍ ടുമാറ്റോ സോസും കുരുമുളക്‌പൊടിയും ചേര്‍ത്ത് മീന്‍ പൊടിഞ്ഞു പോകാതെ രണ്ട് മിനിട്ട് കൂടി തിളപ്പിക്കുക. അവസാനം മല്ലിയിലയും ചേര്‍ത്ത് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം. |