|
ആവശ്യമുള്ള സാധനങ്ങള്‍
ഓറഞ്ച് നീര് -ഒരു ലിറ്റര്‍
പഞ്ചസാര -രണ്ട് കി.ഗ്രാം
സിട്രിക്ക് ആസിഡ് - നാല് ടീസ്പൂണ്‍
പൊട്ടാസിയം മെറ്റാബൈസള്‍ഫേറ്റ് -മുക്കാല്‍ ടീസ്പൂണ്‍
(പാനീയം കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്തു)
വെള്ളം -1 ലിറ്റര്‍
ഓറഞ്ച് നിറം പകരാന്‍ പൗഡര്‍ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഓറഞ്ച് തൊലികളഞ്ഞ് ഉടച്ച് നല്ലതുപോലെ പിഴിഞ്ഞ് നീര്‍ ഊറ്റിയെടുക്കുക. പഞ്ചസാരയില്‍ വെള്ളമൊഴിച്ച് ചൂടാക്കുക. പിന്നീട് സിട്രിക്ക് ആസിഡ് കൂടി ചേര്‍ത്ത് തണുത്തശേഷം ഇത് ഓറഞ്ച് നീരില്‍ അരിച്ച് ഒഴിക്കുക. കളര്‍ പൗഡറും എസ്സന്‍സും പൊട്ടാസിയം മെറ്റാബൈസള്‍ഫേറ്റും ചേര്‍ത്ത് കുപ്പികളിലാക്കി വെച്ച് ഉപയോഗിക്കാം. |