|
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍പ്പൊടി - അര കപ്പ്
വെള്ളം - രണ്ടു കപ്പ്
പഞ്ചസാര - രണ്ടു ടേബിള്‍ സ്പൂണ്‍
നല്ല കാപ്പിപ്പൊടി - ഒന്നര ടീസ്പൂണ്‍
വാനിലാ എസ്സന്‍സ് - അര ടീസ്പൂണ്‍
ഐസ് ക്യൂബ്‌സ് - അഞ്ചാറെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലവണ്ണം ബീറ്റ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കിയ കോള്‍ഡ് കോഫി ഭംഗിയുള്ള ഗ്ലാസ്സില്‍ ഒഴിച്ച് തണുപ്പ് ആറുന്നതിനും നുര അടങ്ങുന്നതിനും മുമ്പ് ഉപയോഗിക്കണം. |