|
ആവശ്യമുള്ള സാധനങ്ങള്‍
1 നെയ്യ് അര കിലോ
വെണ്ണ അല്ലെങ്കില്‍ ഡാല്ട അര കിലോ
2 . പഞ്ചസാര ഒരു കിലോ
കരിക്കുന്നതിനുള്ള പഞ്ചസാര അര കിലോ
3 . മൈദാ ഒരു കിലോ
4 . ബേക്കിംഗ് പൌഡര്‍ നാല് ടീസ്പൂണ്‍
5 . മുട്ട ഒരു കിലോ
6 . വാനില എസ്സന്‍സ് നാല് ടീസ്പൂണ്‍
7 . ഉപ്പു അര ടീസ്പൂണ്‍
പൊടിക്കുന്നതിനു
8 . ജാതിക്ക ,പട്ട ,ഗ്രാമ്പൂ ഇവ പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം
9 . കേക്ക് ജീരകം ആവശ്യത്തിനു
10 . കുരുവുള്ള മുന്തിരിങ്ങ 200 ഗ്രാം
കുരുവില്ലാത്ത മുന്തിരിങ്ങ 200 ഗ്രാം
ചെറീസ് 175 ഗ്രാം
കശുവണ്ടി 175 ഗ്രാം
ഈന്തപ്പഴം 250 ഗ്രാം
ഓറഞ്ച് തൊലി വിളയിച്ചത് ഒന്നര ഓറഞ്ച് ന്റേതു
ബ്രാണ്ടി നാല് ഔന്‍സ്
(കശുവണ്ടി ഒഴികെയുള്ള പത്താമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞു ബ്രാണ്ടി ഒഴിച്ച് നന്നായി ഇളക്കി ,കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച്ച മുന്പു കുതിര്‍ത്തു വയ്ക്കുക. )
പാകം ചെയ്യുന്ന വിധം
അര കിലോ പഞ്ചസാര കരിച്ചു ആറാന്‍ വയ്ക്കണം.മൈദയും ബേക്കിംഗ് പൌഡര്‍ ഉം യോജിപ്പിച്ച് മൂന്നാല് പ്രാവശ്യം ഇടഞ്ഞ ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടി ചേര്‍ത്തു ഇടഞ്ഞ് , ബ്രാണ്ടിയില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പഴങ്ങളും ഇതില്‍ ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി വയ്ക്കണം.ഇതിന്റെ കൂടെ അരിഞ്ഞു വച്ചിരിക്കുന്ന കശുവണ്ടിയും ചേര്‍ത്തു ഇളക്കണം.നെയ്യ് ,ടാല്ട എന്നിവ നന്നായി തേച്ചു മയപ്പെടുത്തി ,പൊടിച്ച പഞ്ചസാര ചേര്‍ത്തു ,നല്ലതായി തേച്ചു പതപ്പിച്ചു ,മുട്ടയുടെ ഉണ്ണി നന്നായി അടിച്ചത് കുറേശെ വീതം ഈ കൂട്ടില്‍ ഒഴിച്ച് വീണ്ടും നല്ലതായി തെയ്ക്കണം.പിന്നീട് പഞ്ചസാര കരിച്ചത് ചേര്‍ത്തിളക്കി ,മുട്ട വെള്ള നന്നായി അടിച്ചു പതപ്പിച്ചു എസ്സന്‍സും ചേര്‍ക്കുക.ഇതും പഴങ്ങള്‍ ഇട്ടു ഇളക്കി വച്ചിരിക്കുന്ന മാവും ഇടവിട്ടിടവിട്ട് കൂട്ടി വച്ചിരിക്കുന്ന മിശ്രിതം ഇതില്‍ ചേര്‍ത്തിളക്കണം.വാനില എസ്സന്‍സും ചേര്‍ത്ത് ,കേക്ക് ജീരകം മുകളില്‍ വിതറി ബേക്ക് ചെയ്യുക. |