|
ആവശ്യമുള്ള സാധനങ്ങള്‍
ഈന്തപ്പഴം കുരുകളഞ്ഞ് കഷണങ്ങളാക്കിയത്- കാല്‍ കപ്പ്
തേങ്ങ ചിരവിയത് - കാല്‍ കപ്പ്
മൈദ - 1/3 കപ്പ്
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് - ആറെണ്ണം ( നുറുക്കിയത് )
വാനില എസന്‍സ് - രണ്ടു തുള്ളി
നെയ്യ് - ഒരു ടീസ്പൂണ്‍
സോഡാപ്പൊടി - ഒരു നുള്ള്
പഞ്ചസാര - കാല്‍ കപ്പ്
മുട്ട - ഒന്ന്
ഉപ്പ് - ഒരു നുള്ള്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കിയിരിക്കണം.ഒരു പാത്രം എടുത്ത് അതില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക.ഇതിലേക്കു പഞ്ചസാര ചേര്‍ത്ത് അലിയിക്കുക.ഈന്തപ്പഴക്കഷണങ്ങള്‍,തേങ്ങാ ചിരവിയത്,മൈദ,അരിപ്പൊടി,അണ്ടിപ്പരിപ്പ് നുറുക്കിയത്,വാനില എസന്‍സ്,നെയ്യ്,സൊഡാപ്പൊടി,ഉപ്പ് എന്നിവ അതില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യണം.അല്‍പ്പം വെള്ളവും വേണമെങ്കില്‍ ചേര്‍ക്കാം.കൂട്ട് നന്നെ അയഞ്ഞു പോകരുത്.ഉഴുന്നുവടയുടെ കൂട്ട് പോലെ ആയിരിക്കണം.ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിക്കുക.ചൂടായ എണ്ണയിലേക്ക് ഈന്തപ്പഴക്കൂട്ട് കോരിയിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ചെറുതീയില്‍ വറുത്തു കോരുക. |