|
പനീര്‍ - 200 ഗ്രാം
ഐസിങ് ഷുഗര്‍ - അഞ്ചു വലിയ സ്പൂണ്‍
കുങ്കുമപ്പൂവ് - ഒന്നോ രണ്ടോ നാര്
ഏലയ്ക്ക പൊടിച്ചത് - കാല്‍ ചെറിയ സ്പൂണ്‍
പിസ്ത അറിഞ്ഞത് - കുറച്ച്
തയ്യാറാക്കുന്ന വിധം
പനീര്‍ തയ്യാറാക്കാന്‍ : ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച്, അതില്‍ അല്‍പ്പം നാരങ്ങാനീരു ചേര്‍ക്കുക. നന്നായി ഇളക്കി,പാല്‍ മുഴുവനും പിരിഞ്ഞ ശേഷം അടുപ്പില്‍ നിന്നു വാങ്ങുക. കനം കുറഞ്ഞ മസ്ലിന്‍ തുണിയിലൂടെ അരിച്ച്,കെട്ടിത്തൂക്കിയിടുക. വെള്ളം മുഴുവനും വാര്‍ന്നു പോയശേഷം പനീര്‍ ഒരു ബൗളിലാക്കി നന്നായി കുഴയ്ക്കുക.
തയ്യാറാക്കി വെച്ചിരിക്കുന്ന പനീറും, ഐസിങ് ഷുഗറും,കുങ്കുമപ്പൂവും,ഏലക്കാപൊടിച്ചതും യോജിപ്പിക്കുക. കൈവെള്ള കൊണ്ട് അമര്‍ത്തി, നന്നായി യോജിപ്പിച്ചു മൃദുവാക്കുക.ഇഷ്ടമുള്ള ആകൃതിയിലാക്കി,പിസ്ത അരിഞ്ഞതും കുങ്കുമപ്പൂവും കൊണ്ട് അലങ്കരിക്കാം. |