|
ആവശ്യമുള്ള സാധനങ്ങള്‍
കൈതച്ചക്ക - ഒന്ന് ചെറുത്
കാരറ്റ് - 100 ഗ്രാം
പഞ്ചസാര - ആറു ടേബിള്‍ സ്പൂണ്‍
പാല്‍ - 750 എം എല്‍
കസ്റ്റാര്‍ഡ് പൗഡര്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
വെള്ളം - കാല്‍ കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിക്കുക. തിളച്ചു വരുന്ന പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. കുറുകി വരുന്ന കസ്റ്റാര്‍ഡ് കൂട്ടിലേക്ക് വാനില എസന്‍സും നാല് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഒട്ടും കട്ടകെട്ടാനനുവദിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. നന്നായി തിളച്ചു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നു ഇറക്കി വെക്കാം. കൈതച്ചക്ക കുരുകളഞ്ഞ് ഗ്രേറ്റ് ചെയ്തിരിക്കണം. കാരറ്റും ഗ്രേറ്റ് ചെയ്യുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് , കൈതച്ചക്കയും കാരറ്റും ചുവട് കട്ടിയുള്ള പാത്രത്തില്‍ അടുപ്പില്‍ വച്ച് വറ്റിച്ചെടുക്കണം.ഒട്ടും വെള്ളമയം പാടില്ല. അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ച് നെയ്യില്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക. തയ്യാറാക്കി വെച്ച കൈതച്ചക്കയും കാരറ്റും വറുത്ത അണ്ടിപ്പരിപ്പും തണുത്ത കസ്റ്റാര്‍ഡ് കൂട്ടില്‍ ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം. |