|
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - അര ലിറ്റര്‍
പഞ്ചസാര - അര കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വാനില എസ്സന്‍സ് - മുക്കാല്‍ ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
നുറുക്കിയ അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാല്‍ കപ്പ് പാല്‍ മാറ്റിവെച്ച് ബാക്കി പാല്‍ ഒരു പാത്രത്തില്‍ തിളപ്പിക്കുക. മാറ്റിവെച്ച പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ കലക്കണം. ഇതു തിളയ്ക്കുന്ന പാലില്‍ ചേര്‍ക്കുക. തുടരെ ഇളക്കണം. അതില്‍ പഞ്ചസാരയും വാനില എസ്സന്‍സും ചേര്‍ത്ത് കലക്കി പാത്രം അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ക്കുക. ഇതിലേക്കു നുറുക്കിയ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വാങ്ങിവെച്ച് ചൂടുള്ള കസ്റ്റാര്‍ഡ് മില്‍ക്കിലേക്ക് ചേര്‍ക്കുക. ഇത് ചൂടായോ അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചോ ഉപയോഗിക്കാം. |