|
ആവശ്യമുള്ള സാധനങ്ങള്‍
:
1. മുന്തിരി കഴുകി എടുത്തത് - നാല് കിലോ
2. പഞ്ചസാര - ആറ് കിലോ
3. ഗോതമ്പ് - ഒരു കിലോ
4. ഈസ്റ്റ് -നാല് ചെറിയ സ്പൂണ്‍
5. മുട്ട -നാല് എണ്ണം
6. പഞ്ചസാര - ഒരു കിലോ
തയ്യാറാക്കുന്ന വിധം:
കഴുകി വാരി എടുത്ത മുന്തിരിങ്ങ (ഉണക്ക) നന്നായി ഉടച്ചതും, അഞ്ചുകിലോ പഞ്ചസാരയും ഈസ്റ്റും ഗോതമ്പും ഒരു ഭരണി വൃത്തിയാക്കി അതില്‍ വാരിയിടുക. പാത്രം നിറച്ച് വെള്ളം ഒഴിച്ച് (തിളപ്പിച്ചാറിയത്) മുട്ട പൊട്ടിച്ച് വെള്ള പതച്ച് എടുത്തതും ചേര്‍ത്ത് ഇരുപത്തി രണ്ടു ദിവസം മൂടി കെട്ടി വെയ്ക്കുക.
ആദ്യത്തെ രണ്ടു മൂന്നു ദിവസം ഒരു ചിരട്ട തവികൊണ്ട് ഭരണി അഴിച്ച് ഇളക്കണം. ഇരുപത്തി രണ്ടാം ദിവസം അരിച്ച് വേറൊരു പാത്രത്തിലാക്കുക. ഇതില്‍ ഒരു കിലോ പഞ്ചസാര കരിച്ചതും, ചേര്‍ത്ത് വീണ്ടും അരിച്ചൊഴിച്ച പാത്രം മൂടികെട്ടി വെയ്ക്കുക. ഇരുപത്തി രണ്ടാം ദിവസം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് അധികം പുളിച്ചു പോകാതെ ഇരിക്കുന്നതിന് കുറച്ച് 'റം' കൂടി ചേര്‍ത്ത് നിറമുള്ള കുപ്പിയില്‍ ആക്കി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം. |