|
ആവശ്യമുള്ള സാധനങ്ങള്‍
പിസ്റ്റ അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് - 100 ഗ്രാം
പാല്‍ - നാല് ഗ്ലാസ്
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
ജെലാറ്റിന്‍ - മൂന്നു ടീസ്പൂണ്‍
പഞ്ചസാര - ഒന്നര ടേബിള്‍സ്പൂണ്‍
വാനില എസന്‍സ് - അര ടീസ്പൂണ്‍
പച്ച കളര്‍ - ഒരു നുള്ള്
വെണ്ണ - ഒരു ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാലും കണ്ടന്‍സ്ഡ് മില്‍ക്കും കൂട്ടി യോജിപ്പിക്കുക. ജെലാറ്റിന്‍ മൂന്നു ഡിസേര്‍ട്ട് സ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ക്കണം. ഇതു തിളച്ച വെള്ളത്തിന്റെ മീതെ വെച്ച് ഉരുക്കുക. പാല്‍ക്കൂട്ട് തിളപ്പിച്ച്, അതിലേക്ക്, ഉരുക്കിയ ജെലാറ്റിനും പഞ്ചസാരയും വാനില എസന്‍സും പച്ച കളറും ചേര്‍ത്ത് വാങ്ങി വെക്കുക. പിസ്റ്റ ( അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് ) തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കിയിരിക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ വെണ്ണ ചേര്‍ത്ത്, മുറിച്ചുവച്ചിരിക്കുന്ന പിസ്റ്റ അതിലിടുക. തയ്യാറാക്കി വച്ചിരിക്കുന്ന പാല്‍കൂട്ടില്‍ നിന്നു കാല്‍കപ്പ് എടുത്ത്, പിസ്റ്റ നുറുക്കിയത് മൊരിയുന്ന പാത്രത്തിലേക്കു ഒഴിക്കണം. എല്ലാം കൂടി ഇളക്കി വറ്റിച്ചെടുക്കുക. ഇതു പിന്നീട് പാല്‍കൂട്ടില്‍ ചേര്‍ത്തു ഇളക്കണം. പൂഡിങ്ങ് ഡിഷില്‍ ഒഴിക്കുക. പിസ്റ്റ മുകളില്‍ നിരപ്പായി പൊങ്ങിക്കിടക്കും. |