|
ചേരുവകള്‍ :
കൊഞ്ച് - 1 കപ്പ്
മൈദ - 1 കപ്പ്
പാല്‍ - 1/2കപ്പ്
എണ്ണ - 1 കപ്പ്
ബേക്കിംഗ് പൗഡര്‍ - 1 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
ഉപ്പ് - പാകത്തിന്
മുട്ട - 1 എണ്ണം
തയ്യാറാക്കുന്ന വിധം:
മൈദയും ബേക്കിംഗ് പൗഡറും കൂടി തെള്ളുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മുട്ട നന്നായടിച്ച് പാലില്‍ ചേര്‍ക്കുക. പൊടിയായരിഞ്ഞ പച്ചമുളകും ചേര്‍ക്കാം. ഇത് മൈദയില്‍ ചേര്‍ത്ത് ഇളക്കുക.കൊഞ്ച് കഴുകി വൃത്തിയാക്കിയത് മൈദമാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ കുറേശ്ശെ എടുത്ത് ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കോരുക. |