Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ചെമ്മീന്‍ മുക്കി വറുത്തത്
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കിയത് - കാല്‍ കിലോ

സോയാസോസ് - ഒരു ടേബിള്‍സ്പൂണ്‍

കുരുമുളക്‌പൊടി - ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 2 ടേബിള്‍സ്പൂണ്‍

കോണ്‍ഫഌവര്‍ - 2 ടേബിള്‍സ്പൂണ്‍

സെലറി നുറുക്കിയത് - ഒന്നര ടീസ്പൂണ്‍

വിനാഗിരി - അര ടീസ്പൂണ്‍

അജിനോമോട്ടോ - ഒരു നുള്ള്

മൈദ - ഒരു ടീസ്പൂണ്‍

കോഴിമുട്ടയുടെ വെള്ള - 2 മുട്ടയുടേത്

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കി പകുതി കുരുമുളകും,സോയാസോസും,മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളവും കുടഞ്ഞ് വേവിച്ച് വറ്റിച്ചെടുക്കണം. ചാറ് ഒട്ടും പാടില്ല. കോഴിമുട്ടയുടെ വെള്ള നല്ലവണ്ണം പതപ്പിക്കുക. ഇതിലേക്ക് കോണ്‍ഫഌവറും,മൈദയും സെലറി നുറുക്കിയതും ,വിനാഗിരിയും അജിനോമോട്ടോയും ബാക്കി വെച്ച സോയാസോസും, കുരുമുളക്‌പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മുട്ടക്കൂട്ട് കലക്കി വെക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക. വേവിച്ച ചെമ്മീന്‍ ഓരോന്നെടുത്ത് മുട്ടക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്ത് കോരുക.
 
Other News in this category

 
 




 
Close Window