|
ചേരുവകള്‍
ചെമ്മീന്‍ തൊലി കളഞ്ഞത് - അര കപ്പ്
സവാള - രണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
പച്ചമുളക് - എട്ടെണ്ണം
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
തേങ്ങ ചിരകി വറുത്തത് - ആവശ്യത്തിന്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുടംപുളി - മൂന്ന് അല്ലി
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ തൊലികളഞ്ഞ് ഉപ്പിട്ട് കഴുകി വൃത്തിയാക്കിയശേഷം ചട്ടിയില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം കുടംപുളി ചേര്‍ത്ത് മൂടി വേവിക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുക. വറുത്ത തേങ്ങ കൂടെ ചേര്‍ത്തിളക്കുക. മല്ലിപ്പൊടിയും മുളകുപൊടിയും വറുത്ത് ഇടുക. ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കുക. തിള വന്നശേഷം കടുകുപൊട്ടിക്കുക. ചൂടോടെ ചോറിനൊപ്പം ഉപയോഗിക്കാം. |