|
അവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ലവര്‍ ചെറു കഷ്ണങ്ങളാക്കിയത് - ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് - ഒന്ന് വലുത
പച്ചമുളക് ചെറുതായരിഞ്ഞത് - മൂന്ന്
ഇഞ്ചി അരിഞ്ഞത് - ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ഒരു സ്പൂണ്‍
കറിവേപ്പില അരിഞ്ഞത് - മൂന്നു സ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു സ്പൂണ്‍
കാശ്മീരി മുളക് പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു നുള്ള്
കായം പൊടിച്ചത് - ഒരു നുള്ള്
ഉപ്പ് -പാകത്തിന്
കടലമാവ് - കാല്‍ കപ്പ്
എണ്ണ - വറുക്കാന്‍
തയ്യാറാക്കുന്ന വിധം
കോളിഫ്‌ലവര്‍ ഇതളുകള്‍ വേര്‍തിരിച്ചു അല്പം മഞ്ഞളും ഉപ്പും ഇട്ട വെള്ളത്തില്‍ അര മണിക്കൂര്‍ വയ്ക്കുക . ഇത് ആവിയില്‍ ഒരിഞ്ച് മിനുട്ട് പുഴുങ്ങി എടുക്കുക. ഇനി മറ്റു ചേരുവകള്‍ എല്ലാം ഇതിന്റെ കൂടെ ചേര്‍ത്ത് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കൂട്ട് ഒരു പാട് അയഞ്ഞു പോകരുത്. അതിനു ശേഷം തിളച്ച എണ്ണയിലേക്ക് മെല്ലെ ഒരു സ്പൂണ്‍ കൊണ്ട് കോരി ഒഴിച്ചു രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക. |