|
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ - അര കിലോ
സവാള - 200 ഗ്രാം ( നീളത്തില്‍ അരിഞ്ഞത് )
വെളുത്തുള്ളി - 5 അല്ലി ( ചതച്ചത് )
ഇഞ്ചി - ഒരു വലിയ കഷണം ( ചതച്ചത് )
ഉരുളക്കിഴങ്ങ് - ഒന്നു വലുത് ( ചെറുതായി മുറിച്ചത് )
തക്കാളി - രണ്ട് വലുത്
കുരുമുളക്‌പൊടി - അര ടീസ്പൂണ്‍
തേങ്ങാപാല്‍ - രണ്ട് കപ്പ്
പച്ചമുളക് - 10 എണ്ണം ചതച്ചത്
എണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില - അല്‍പ്പം
വെള്ളം - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍കുക്കര്‍ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച്, സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. വഴന്നുകഴിഞ്ഞാല്‍ തക്കാളിയും ഉരുളക്കിഴങ്ങും ഉപ്പും രണ്ട് കപ്പ് വെള്ളവും ഒഴിക്കണം. കുക്കറില്‍ നിന്നു ഒരു തവണ ആവി വന്നു കഴിഞ്ഞാല്‍ തീ അണക്കുക. അല്‍പ്പ സമയം കഴിഞ്ഞു കുക്കര്‍ തുറന്നു ഒരു തവികൊണ്ടു ഉരുളക്കിഴങ്ങും മസാലയും ഉടച്ചു കളയണം. അതില്‍ മീന്‍ കഷണങ്ങള്‍ എടുത്തു വച്ച് കുക്കര്‍ വെയിറ്റ് ഇടാതെ അടച്ചു വീണ്ടും വേവിക്കുക.ഒടുവില്‍ തേങ്ങാപാലും കുരുമുളകുപൊടിയും മല്ലിയിലയും ചേര്‍ത്തു വാങ്ങി വെക്കുക. |