|
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - അര ലിറ്റര്‍
പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - മുന്നു ടേബിള്‍സ്പൂണ്‍
കസ്റ്റേര്‍ഡ് പൗഡര്‍ - ഒന്നര ടേബിള്‍സ്പൂണ്‍
വെള്ളം - ഒരു കപ്പ്
അണ്ടിപ്പരിപ്പ് നുറുക്കിയത് - കാല്‍ കപ്പ്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കും,ഒരു ലിറ്റര്‍ പാലില്‍ നിന്ന് കാല്‍ കപ്പ് പാല്‍ മാറ്റിവെച്ച്, ബാക്കി പാലും ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. മാറ്റിവെച്ച കാല്‍കപ്പ് പാലില്‍ കസ്റ്റേര്‍ഡ് പൗഡര്‍ കലക്കി,തിളയ്ക്കുന്ന പാല്‍കൂട്ടിലേക്ക് ചേര്‍ക്കുക. തുടരെ ഇളക്കണം.ഇതിലേക്ക് പഞ്ചസാരയും വാനില എസ്സന്‍സും നുറുക്കിയ അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങിവെച്ച് ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കുക. കസ്‌കസ് ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം പൊങ്ങിവരുന്ന കസ്‌കസ് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം തയ്യാറാക്കിയ തണുത്ത പാനീയത്തില്‍ ചേര്‍ക്കുക. ഇഷ്ടാനുസരണം പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.ആവശ്യമാണെങ്കില്‍ കളര്‍ ചേര്‍ക്കാം. |