|
ആവശ്യമുള്ള സാധനങ്ങള്‍
സേമിയ -200 ഗ്രാം
വെള്ളം - 5 കപ്പ്
സവാള നീളത്തിലരിഞ്ഞത് - രണ്ട് വലുത്
പച്ചമുളക് ചെറുതായരിഞ്ഞത് - അഞ്ച് എണ്ണം
ഇഞ്ചി ചതച്ചത് - അര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി - അര ടീസ്പൂണ്‍
മല്ലിയില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - ഒരു ടേബിള്‍സ്പൂണ്‍
ഒരു വലിയ മുറി തേങ്ങയുടെ പാല്‍ - രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അഞ്ച് കപ്പ് വെള്ളമൊഴിക്കുക. ഈ പാത്രം അടുപ്പില്‍വെച്ച് വെള്ളം ചൂടാകുമ്പോള്‍ സേമിയ ചേര്‍ക്കുക.അധികം വെന്ത് പോകരുത്.ഒന്ന് തിളച്ചാല്‍ തന്നെ വാങ്ങി കുറച്ച് പച്ചവെള്ളവും ഒഴിച്ച് (പച്ചവെള്ളം ചേര്‍ക്കുന്നത് കൊഴുപ്പ് പോകാന്‍ വേണ്ടിയാണ്)അരിപ്പയില്‍ ഊറ്റി വെക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ക്കുക.ഇതിലേക്ക് സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക.വഴന്ന് കഴിഞ്ഞാല്‍ മല്ലിപ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റണം. അതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കണം.തേങ്ങാപ്പാല്‍ തിളയ്ക്കുമ്പോള്‍ സേമിയയും അവശ്യമുള്ള ഉപ്പും ചേര്‍ത്ത് ഒന്നുകൂടെ തിളയ്ക്കുമ്പോള്‍ വാങ്ങിവയ്ക്കണം.മല്ലിയില അരിഞ്ഞത് മുകളില്‍ തൂകി ചൂടോടെ ഉപയോഗിക്കാവുന്നതാണ്.ആവശ്യമുണ്ടെങ്കില്‍ അല്‍പ്പം ചെറുനാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കാം. |