|
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒരു ടിന്‍
പാല്‍ - അര ലിറ്റര്‍
ചൈനാഗ്രാസ് - എട്ടു ഗ്രാം
വെള്ളം - അര കപ്പ്
വാനില എസന്‍സ് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 100 ഗ്രാം
ക്രീം - ഒരു കപ്പ്
പിങ്ക് കളര്‍ - ഒരു നുള്ള്
പൊടിച്ച പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്കും പാലും യോജിപ്പിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക.ചൈനാഗ്രാസ് അര കപ്പ് വെള്ളത്തില്‍ പത്തുമിനിറ്റ് കുതിര്‍ക്കുക.ഇതു അടുപ്പില്‍വെച്ച് ഉരുക്കി വെള്ളംപോലെയാക്കണം.ഉരുക്കിയ ചൈനാഗ്രാസ് , തിളച്ച പാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ടില്‍ ചേര്‍ത്തു കൂട്ടിയോജിപ്പിക്കുക.വാനില എസന്‍സും ചേര്‍ക്കണം.അണ്ടിപ്പരിപ്പ് പൊടിച്ചെടുക്കുക.വഴരെ നേര്‍മ്മയായി പൊടിക്കരുത്.ചെറിയ കഷണങ്ങളുണ്ടായിരിക്കണം.ക്രീം ഐസിന്റെ മുകളില്‍വെച്ച് നന്നായി പതപ്പിച്ചെടുക്കണം.പൊടിച്ച പഞ്ചസാരയും കളറും ചേര്‍ത്തു അതു വീണ്ടും പതപ്പിക്കുക.ഒടുവില്‍ അണ്ടിപ്പരിപ്പ് പൊടിച്ചതും ചേര്‍ത്ത് വളരെ സാവധാനത്തില്‍ മിക്‌സ് ചെയ്യണം.
പുഡിംഗ് ഡിഷ് എടുത്ത്, ആദ്യം ഉണ്ടാക്കിവെച്ച കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ട് അതില്‍ ഒഴിക്കുക.അതൊന്നു ആറിയാല്‍ , സാവധാനത്തില്‍ ക്രീം കൂട്ടു മുകളില്‍ ഒഴിക്കണം.നല്ലവണ്ണം തണുത്താല്‍ ഉപയോഗിക്കാം. |