|
ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂപ്പില്ലാത്ത കോഴി കഷണങ്ങളാക്കിയത് - അര കിലോ
വെളിച്ചെണ്ണ - അര കപ്പ്
മുളക്‌പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
പച്ചമുളക് അറ്റം പിളര്‍ന്നത് - നാല് എണ്ണം
ടുമാറ്റോ സോസ് - കാല്‍ കപ്പ്
കറിവേപ്പില - രണ്ട് പിടി
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് ചെമ്പില്‍ കഴുകി വൃത്തിയാക്കിയ കോഴി കഷണങ്ങളും,വെളിച്ചെണ്ണയും,മുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടുക.ചെമ്പ് അടുപ്പില്‍ വെച്ചു മൂടണം.കോഴി വെന്ത് ചാറ് വറ്റി വരുമ്പോള്‍ അടപ്പ് എടുത്ത് തീ കുറച്ച് ചെറുതാക്കണം.കോഴിക്ക ഷണങ്ങള്‍ ചെമ്പോടുകൂടി ഇടയ്ക്കിടയ്ക്കു ഇളക്കണം.കോഴി കഷണങ്ങള്‍ പകുതി മൊരിഞ്ഞ് വരുമ്പോള്‍ നീളത്തില്‍ പിളര്‍ന്ന പച്ചമുളകും,കറിവേപ്പിലയും ചേര്‍ക്കണം.നല്ലവണ്ണം മൊരിഞ്ഞ് കഴിഞ്ഞാല്‍ ടുമാറ്റോ സോസും ചേര്‍ത്ത് ഇളക്കി മൊരിയിക്കുക.അതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങിവെച്ച് ചൂടോടെ ഉപയോഗിക്കാം. |