|
ആവശ്യമുള്ള സാധനങ്ങള്‍
നീണ്ട വയലറ്റ് വഴുതനങ്ങ അല്ലെങ്കില്‍ ഉണ്ട വഴുതനങ്ങ- 2
പച്ചമുളക് - 2
മുളകുപൊടി - കാല്‍ ടീസ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
ചിരവിയ തേങ്ങ - മൂന്ന് ടേബിള്‍സ്പൂണ്‍
തൈര് - കാല്‍ ലിറ്ററിലും അല്പം കുറവ്
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് - 2
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ വളരെ ചെറുതായിട്ട് കഷണങ്ങളാക്കി കഴുകിയെടുക്കണം. പച്ചമുളക് ചീന്തിയിട്ടതും, മുളകുപൊടിയും, ഉപ്പും, വേവാന്‍ മാത്രം വെള്ളവുമൊഴിച്ച് വേവിച്ച് വാങ്ങിവെക്കുക. അത് തണുത്തുകഴിഞ്ഞാല്‍ തേങ്ങ, കടുകും കൂട്ടി മിനുസത്തില്‍ അരച്ച് ചേര്‍ക്കുക. അരയ്ക്കുമ്പോള്‍ മോരുവെള്ളം ഉപയോഗിക്കണം. തേങ്ങ വേവിച്ചു ചേര്‍ക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.നേരത്തേ തയ്യാറാക്കിവെച്ചിരിക്കുന്ന കൂട്ടിലേക്ക് കുറച്ച് തൈരും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്,കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. |