|
ആവശ്യമുള്ള സാധനങ്ങള്‍
സോയാബീന്‍ പുഴുങ്ങിയത് - ഒരു കപ്പ്
ചീരയില അരിഞ്ഞത് - കാല്‍ കപ്പ്
പപ്പായ ഗ്രേറ്റ് ചെയ്തത് - രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് - കാല്‍ കപ്പ്
ചെറിയ ഉള്ളി - ആറ്
കാന്താരിമുളക് - ആറ്
ജീരകം - അര ടീസ് സ്പൂണ്‍
വെളുത്തുള്ളി - ആറു അല്ലി
കറിവേപ്പില - നാലു തണ്ട്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ഒരു ടീസ് സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് തളിച്ച് തോരന്‍ കൂട്ട് (തേങ്ങ, മുളക്, ജീരകം, വെളുത്തുളളി, ചുവന്നുള്ളി എന്നിവ ചതച്ചത് ) ഇട്ടു ഇളക്കി പച്ചമണം മാറിക്കിട്ടുമ്പോള്‍ പപ്പായ ഗ്രേട്ടു ചെയ്തതും സോയാബീനും ഇട്ടു ഇളക്കി പാത്രം അടച്ചുവച്ചു ചെറു തീയില്‍ അഞ്ചു മിനിട്ട് വേവിക്കുക. അതിനുശേഷം ചീരയിലയിട്ടു നന്നായി ഇളക്കി വെള്ളമയം മാറാന്‍ അഞ്ചു മിനിട്ടുകൂടി ഉലര്‍ത്തുക. |