|
മഷ്‌റൂം - 200 ഗ്രാം
സവാള - ഒന്ന്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - നാല്
പച്ചമുളക് - രണ്ട്
കറിവേപ്പില,മല്ലിയില - രണ്ട് തണ്ട്
മൈദ - ഒരു കപ്പ്
മുട്ട - മൂന്ന്
റൊട്ടിപ്പൊടി - നാല് കഷണം റൊട്ടിയുടെ പൊടി
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മുട്ട പൊട്ടിച്ചു ദോശ മാവിന്റെ പരുവത്തില്‍ മൈദാ കലക്കി
വയ്ക്കുക. മഷ്‌റൂം ചെറുതായിട്ടരിഞ്ഞു ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയിട്ടു നല്ലതുപോലെ വഴറ്റി വേവിച്ച മഷ്‌റൂം കൂടി ചേര്‍ത്തിളക്കി മാറ്റിവൈക്കുക.കലക്കിയ മൈദാമാവ് ദോശ ആക്കി ചൂടാറിയതിനുശേഷം അകത്തു മഷ്‌റൂം ഫില്ലിംഗ് ഒരു സ്പൂണ്‍ വച്ച് റോള്‍ ആക്കി രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് അതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്തു തിളച്ച എണ്ണയില്‍ വറുക്കുക. മഷ്‌റൂം റോള്‍ ചൂടോടെ സെര്‍വ് ചെയ്യാം. |