|
ആവശ്യമുള്ള സാധനങ്ങള്‍
സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്
പച്ചമുളക് - അഞ്ച്
കറിവേപ്പില - ഒരു തണ്ട്
തക്കാളി നീളത്തിലരിഞ്ഞത് - ഒന്ന്
മുട്ട - ഒന്ന്
മീറ്റ് മസാല - രണ്ട് ചെറിയ സ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂണ്‍
കക്കയിറച്ചി വേവിച്ചത് - ഒരു കപ്പ്
ഗ്രീന്‍ പീസ് വേവിച്ചത് - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക.നല്ലതുപോലെ ഒന്നിളക്കിയതിന് ശേഷം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റും ,മീറ്റ് മസാലയും ഇട്ടു വഴറ്റുക. ഇതില്‍ അല്‍പ്പം വെള്ളവും, പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച കക്കയും, ഗ്രീന്‍ പീസും ചേര്‍ക്കുക. നന്നായി ഇളക്കി ഒരു മിക്‌സ് പരുവത്തിലായാല്‍ ഇറക്കി ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ ഉപയോഗിക്കുക. |