|
ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ തൊലിയും കുരുവും കളഞ്ഞ് കഷണങ്ങളാക്കിയത് - മൂന്ന് കപ്പ്
വെള്ളം - ആറ് കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക.അതില്‍ പൈനാപ്പിള്‍ കഷണങ്ങളും പഞ്ചസാരയും ചേര്‍ത്ത് വേവിക്കുക.നല്ലവണ്ണം തിളച്ച് കഴിഞ്ഞാല്‍ തീ അണച്ച് പാത്രം മൂടി വെക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മൂടി തുറന്ന് ,പൈനാപ്പിള്‍ വെന്ത കഷണങ്ങളില്‍ നിന്ന് അരകപ്പ് മാറ്റിവെക്കുക.ബാക്കി കഷണങ്ങളും,പൈനാപ്പിള്‍ വെന്തചാറും മിക്‌സിയില്‍ അടിച്ചെടുക്കുക.ഇത് ഒരു അരിപ്പയിലൂടെ അരിച്ച് മാറ്റിവെക്കുക.മാറ്റിവെച്ച് പൈനാപ്പിള്‍ വെന്ത കഷണങ്ങള്‍ ചെറുതായി അരിഞ്ഞ് അരച്ചെടുത്ത ജ്യൂസില്‍ ചേര്‍ക്കുക.ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.പഞ്ചസാരയും വെള്ളവും ഇഷ്ടാനുസരണം കൂട്ടുകയോ , കുറയ്ക്കുകയോ ചെയ്യാം. |