|
ചേരുവകള്‍
ചെറിയ ഉള്ളി നീള ത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
തേങ്ങാപ്പീര - ഒരു കപ്പ്
ഉണക്കമുളക് - നാല്
പച്ചമുളക് - രണ്ട്
പെരുംജീരകം - കാല്‍ ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉണക്കമുളകും പെരുംജീരകവും ഇട്ട് ഒരുവിധം മൂപ്പിച്ച് കോരുക. അരകല്ലില്‍ തേങ്ങയും പച്ചമുളക് അരിഞ്ഞതും, മഞ്ഞള്‍പൊടിയും, കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇതിലേക്ക് പെരുംജീരകവും ഉണക്കമുളകും ചേര്‍ത്ത് ചതയ്ക്കുക.
ചീനച്ചട്ടിയില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞതും അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. അല്‍പം വെള്ളം കുടഞ്ഞ് മൂടിവച്ച് വേവിക്കുക. ഉള്ളിത്തോരന്‍ തയ്യാര്‍ . |