|
ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി ചെറുതായി അരിഞ്ഞത് - 2
സവാള അരിഞ്ഞത് - 1
പച്ചമുളക് - 4
തേങ്ങ - 1 കപ്പ്
തൈര് - 1 കപ്പ്
കടുക് - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് - 2
കറിവേപ്പില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
സവാളയും, തക്കാളിയും, പച്ചമുളകും, ഉപ്പും ചേര്‍ത്ത് നല്ലവണ്ണം കൈകൊണ്ട് ഉടക്കുക.മിക്‌സിയില്‍ തേങ്ങയും, ഒരു ടേബിള്‍ സ്പൂണ്‍ കടുകും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.അരപ്പും, തൈരും കൂടെ മിക്‌സ് ചെയ്യുക. എന്നിട്ട് സവാള തക്കാളി കൂട്ടില്‍ ഒഴിക്കണം.പിന്നീടു വെളിച്ചെണ്ണയും, കടുകും, ഉണക്കമുളകും, കറിവേപ്പിലയും ചേര്‍ത്ത് വറുത്തിടുക. |