|
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങക്കായ -250ഗ്രാം
പച്ചമുളക് - 1
മുളകുപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി -4 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
തേങ്ങ -അര മുറി
ഉള്ളി -100 ഗ്രാം
എണ്ണ, ഉപ്പ് , കറിവേപ്പില - പാകത്തിന്
തയ്യാറാക്കുന്ന വിധം
മുരിങ്ങക്കായ ചീകിയെടുത്ത് രണ്ടിച്ചു നീളത്തില്‍ കഷണങ്ങളാക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിയുക.
മുളകുപൊടി ,മഞ്ഞള്‍പൊടി ,വെളുത്തുള്ളി ,ജീരകം ,തേങ്ങ എന്നീ ചേരുവകള്‍ ചതച്ചെടുക്കുക. മുരിങ്ങക്കായും, ഉള്ളിയും, പച്ചമുളകും കൂടി ഒരു പാത്രത്തില്‍ എടുക്കുക. അതിലക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ്, ഉപ്പ് , കറിവേപ്പില, മുരിങ്ങക്കായ വേവാന്‍ ആവശ്യമായ വെള്ളം ഇവ ചേര്‍ത്ത് ഇളക്കിവയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കടുകു വറുത്തിട്ടു ഇളക്കി ഉപയോഗിക്കുക. |