|
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ - 250 ഗ്രാം
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
കടലപ്പരിപ്പ് - കാല്‍ കപ്പ്
സവാള (പൊടിയായി അരിഞ്ഞത്) - രണ്ട് വലിയ സ്പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത് ) - ഒന്ന്
ഇഞ്ചി - വെളുത്തുള്ളി അരച്ചത് - അര ടീസ്പൂണ്‍
മുട്ട - ഒന്ന്
മല്ലിയില ( ചെറുതായി അരിഞ്ഞത് ) - ഒരു സ്പൂണ്‍
മുളകുപൊടി - അര ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര് - ഒരു സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചശേഷം മുള്ളും തൊലിയും കളഞ്ഞു പൊടിക്കുക. കടലപ്പരിപ്പ് വേവിച്ചതില്‍ മീന്‍ , സവാള, പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി, മുട്ട, മല്ലിയില,മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ചു വെച്ചിരിക്കുന്ന കൂട്ട് കയ്യിലെടുത്തു ഉരുട്ടി എണ്ണയില്‍ വറുത്തു കോരുക. ടുമാറ്റോ സോസിന്റെ കൂടെ വിളമ്പുക. |