Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ക്യാരറ്റ് കേക്ക്
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ് - 250 ഗ്രാം

മൈദ - 2 കപ്പ്

പഞ്ചസാര - 1 1/2 കപ്പ്

മുട്ട - 3

സോഡാപ്പൊടി - 2 ടീസ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ - 1 1/4 കപ്പ്

വാനില എസന്‍സ് - 1 ടീസ്പൂണ്‍


തയാറാക്കുന്ന വിധം

പഞ്ചസാരയും ഓയിലും നന്നായി യോജിപ്പിക്കുക. അതിനുശേഷം മൈദയും സോഡാപ്പൊടിയും നന്നായി അരിച്ചെടുക്കുക.മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ചെടുത്ത് യോജിപ്പിച്ചുവച്ചിരിക്കുന്ന പഞ്ചസാര, ഓയില്‍ മിശ്രിതത്തില്‍ ചേര്‍ക്കുക. ഇത് മൈദയും സോഡാപ്പൊടിയുമായി ചേര്‍ക്കുക.
പിന്നീട് ക്യാരറ്റ് ചീകിയെടുക്കുക. ചീകി വെച്ചിരിക്കുന്ന ക്യാരറ്റിലേക്ക് ഈ മിശ്രിതം ചേര്‍ത്തിളക്കുക. അതിലേക്ക് മുട്ടയുടെ വെള്ളയും വാനിലയും ചേര്‍ത്തിളക്കി 45 മിനിട്ട് ബേക്ക് ചെയ്യുക.
 
Other News in this category

 
 




 
Close Window