|
ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത മട്ടന്‍ കഷ്ണങ്ങള്‍ - കാല്‍ കിലോ
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
മുളക് പൊടി - അര സ്പൂണ്‍
മല്ലിപ്പൊടി - അര സ്പൂണ്‍
കുരുമുളക് പൊടി - അര സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള കൊത്തിയരിഞ്ഞത് - അര കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് -നാലെണ്ണം
മല്ലിയില അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
പുതിനയില അരിഞ്ഞത് - അര സ്പൂണ്‍
ഗരം മസാല - ഒരു സ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് - അര കപ്പ്
റെസ്‌ക് പൊടിച്ചത് - ഒരു കപ്പ്
മുട്ട (ഇതു നന്നായി ബീറ്റ് ചെയ്തു വയ്ക്കുക ) - രണ്ട്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മട്ടനില്‍ മഞ്ഞള്‍ പൊടി ,മുളക് പൊടി ,മല്ലിപ്പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ പുരട്ടി അല്‍പ സമയം വച്ച ശേഷം നന്നായി വേവിച്ചെടുക്കുക. ആറിയ ശേഷം, മിക്‌സിയില്‍ ഇട്ടു മിന്‍സ് ചെയ്‌തെടുക്കുക.
ഒരു പാത്രത്തില്‍ രണ്ടു സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക്,മല്ലിയില,പുതിനയില,ഗരംമസാല എന്നിവ വഴറ്റിയെടുക്കുക.
മിന്‍സ് ചെയ്ത ഇറച്ചിയും വഴറ്റിയ പച്ചക്കറികളും ഉരുളക്കിഴങ്ങ് പൊടിച്ചതും അല്പം റെസ്‌ക് പൊടി ഉപയോഗിച്ചു നന്നായി കുഴയ്ക്കുക. ഇതു ചെറിയ ഉരുളകളാക്കി പരത്തി മുട്ടയില്‍ മുക്കി അതിനു ശേഷം റെസ്‌ക് പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക . |