Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
കാരറ്റ് പച്ചടി
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു വലുത്

തൈര് - അര കപ്പ് (ചെറുതായി ഉടച്ചെടുക്കുക )

തേങ്ങാ ചിരകിയത് - കാല്‍ മുറി

ചെറിയ ഉള്ളി - ആറെണ്ണം

പച്ചമുളക് - രണ്ടെണ്ണം

വറ്റല്‍ മുളക് നടുവേ മുറിച്ചത് - രണ്ടെണ്ണം

കറിവേപ്പില - ഒരു തണ്ട്

കടുക് - ഒരു സ്പൂണ്‍

എണ്ണ - ഒരു സ്പൂണ്‍

വെള്ളം - കാല്‍ ഗ്ലാസ്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചമുളകും രണ്ടു ചെറിയ ഉള്ളിയും തേങ്ങയും വെണ്ണ പോലെ അരച്ചെടുക്കുക.ചട്ടി ചൂടാകുമ്പോള്‍ വെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇതില്‍ അരപ്പും കാരറ്റും ചേര്‍ത്ത് ഇളക്കി കാരറ്റ് വേവുന്നത് വരെ തിളപ്പിക്കുക.ഇനി അടുപ്പില്‍ നിന്നും എടുത്തു തൈര് ഉടച്ചത് ചേര്‍ത്ത് ഇളക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉള്ളിയും കറിവേപ്പിലയും മുളകും മൂപ്പിച്ചു പച്ചടിയില്‍ ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window