|
ആവശ്യമുള്ള സാധനങ്ങള്‍
ദശ കട്ടിയുള്ള മീന്‍ - അര കിലോ
മൈദ - രണ്ടു സ്പൂണ്‍
കോണ്‍ഫ്‌ലോര്‍ - നാല് സ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - രണ്ടു സ്പൂണ്‍
കാശ്മീരി മുളക്‌പൊടി - രണ്ടു സ്പൂണ്‍
വിനാഗിരി - അര സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
പച്ചമുളക് - നാലെണ്ണം
സവാള ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
ടൊമാറ്റോ സോസ് - ഒരു സ്പൂണ്‍
സോയ സോസ് - ഒരു സ്പൂണ്‍
ചില്ലി സോസ് - രണ്ടു സ്പൂണ്‍
വെള്ളം - പാകത്തിന്
ക്യാപ്‌സിക്കം ചെറിയ കഷണങ്ങളാക്കിയത് - 1
ഉള്ളിത്തണ്ട് പൊടിയായി അരിഞ്ഞത് - അര കപ്പ്
തയ്യാറാക്കുന്ന വിധം
മീന്‍ മുള്ളില്ലാതെ ചതുര കഷണങ്ങള്‍ ആയി മുറിക്കുക.മൈദ, മൂന്ന് സ്പൂണ്‍ കോണ്‍ഫ്‌ലോര്‍,ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക്‌പൊടി ,വിനാഗിരി ,ഉപ്പ് എന്നിവ ചേര്‍ത്ത് മീന്‍ അര മണിക്കൂര്‍ വയ്ക്കുക.ഇത് തിളച്ച എണ്ണയിലിട്ടു നന്നായി വറുത്തു കോരുക.
രണ്ടു സ്പൂണ്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം പച്ചമുളക് ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കം കൂടി വാട്ടിയ ശേഷം സോസുകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച ശേഷം വറുത്തു വച്ച മീന്‍ കഷണങ്ങള്‍ ഇതിലിടുക. ഒരു സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ ചേര്‍ത്ത് ഇളക്കിയ ശേഷം ഉള്ളി തണ്ട് അരിഞ്ഞത് ചേര്‍ക്കുക.നന്നായി കുറുകി വെള്ളം വറ്റി തുടങ്ങിമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം. |