ടൈഗര്‍ പ്രോണ്‍സ് നാലെണ്ണം
ഇഞ്ചി (അരിഞ്ഞത്) ഒരു സ്പൂണ്‍
വെളുത്തുള്ളി(അരിഞ്ഞത്) അര സ്പൂണ്‍
പച്ചമുളക് (അരിഞ്ഞത്) ഒരെണ്ണം
സവാള (നുറുക്കിയത്) ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സോയ സോസ് അല്‍പം
ഓയിസ്റ്റര്‍ സോസ് രണ്ട് സ്പൂണ്‍
കുരുമുളക് പൊടി അര സ്പൂണ്‍
മൈദ ഒരു സ്പൂണ്‍
കോണ്‍ഫ്‌ലോര്‍ ഒരു സ്പൂണ്‍
മൈദയും കോണ്‍ഫ്‌ലോറും അല്‍പം വെള്ളമൊഴിച്ച് നന്നായി കുഴയ്ക്കുക. ചെമ്മീന്‍ ഈ മിശ്രിതത്തില്‍ മുക്കിയശേഷം എണ്ണയില്‍ ഡീപ് െ്രെഫ ചെയ്യുക. അതിനുശേഷം എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക്, സവാള എന്നിവയിട്ട് വഴറ്റുക. അതിലേക്ക് സോസുകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒടുവില്‍ ഡീപ് െ്രെഫ ചെയ്ത ചെമ്മീനും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം വാങ്ങുക.