Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധിച്ചപ്പോള്‍ കയ്യിലുള്ള പണം ബാങ്കില്‍ നിക്ഷേപിച്ചവര്‍ പെട്ടു: ഇക്കാലത്ത് പണം നിക്ഷേപിച്ചവരെ കുടുക്കാന്‍ ഇന്‍കംടാക്‌സ്
reporter
നോട്ടു നിരോധനത്തിന്റെ ഗുണഫലം കാര്യമായിട്ടൊന്നുമില്ലെന്നു തെളിഞ്ഞതിനു പിന്നാലെ 'വല മുറുക്കി' ആദായനികുതി വകുപ്പ്. നോട്ടുനിരോധന ശേഷം ബാങ്കുകളില്‍ അപ്രതീക്ഷിത അളവില്‍ പണം നിക്ഷേപിച്ച 9.72 ലക്ഷം പേര്‍ നിരീക്ഷണത്തിലാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ആകെ 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം പേരാണ് നിരീക്ഷണ വലയത്തിലുള്ളത്. ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുകയാണ്. 13.33 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലാണ് ഇത്രയും പണം നിക്ഷേപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു തൊട്ടടുത്ത ദിവസമാണ് ആദായനികുതി വകുപ്പിന്റെ നീക്കം.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു റദ്ദാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുനിരോധന ശേഷം 15.28 കോടി രൂപ മൂല്യം വരുന്ന അസാധു നോട്ടുകള്‍ തിരിച്ചെത്തി. 16,050 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ചുവരാതെയുള്ളൂ. ഒരു ശതമാനത്തിലേറെയേ ഇതു വരൂ.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണു നോട്ടു റദ്ദാക്കല്‍ നടപടിയെന്ന സര്‍ക്കാര്‍ വാദത്തെ അസാധുവാക്കുന്നതാണു ആര്‍ബിഐ കണക്കുകള്‍. എന്നാല്‍ അനധികൃതമായി പണമുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ നോട്ടുനിരോധനം ആദായനികുതി വകുപ്പിനെ സഹായിച്ചു. ഇതനുസരിച്ചാണു പുതിയ നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുന്നത്.




രാജ്യത്തെ വളര്‍ച്ചാ നിരക്ക് താഴേക്ക്. ഏപ്രില്‍ജൂണ്‍ പാദത്തില്‍ 6.6 ശതമാനം ആകുമെന്ന് പ്രതീക്ഷിച്ച ജിഡിപി എത്തിയത് 5.7 ശതമാനത്തിലേക്ക്. മാര്‍ച്ചില്‍ 6.1 ശതമാനം ആയിരുന്ന വളര്‍ച്ചാനിരക്കാണ് 5.7ല്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ജൂണ്‍ സമയത്ത് 7.9 ശതമാനം വളര്‍ച്ചയായിരുന്നു ജിഡിപിയിലുണ്ടായിരുന്നത്.
വളര്‍ച്ചാനിരക്ക് 6.6 ശതമാനത്തിലെത്തുമെന്നായിരുന്നു റോയിട്ടേഴ്‌സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വ്വേയില്‍ പ്രവചിക്കപ്പെട്ടിരുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതം തീരാത്തതും ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്‌റ്റോക്ക് ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളുമാണ് വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
വളര്‍ച്ചാ നിരക്ക് നിരാശപ്പെടുത്തുന്നതാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റ് അഭീക് ബറുവ പറഞ്ഞു.
 
Other News in this category

 
 




 
Close Window