Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍കം ടാക്‌സ് ഓഫിസര്‍മാരാണെന്നു പറഞ്ഞ് സമ്പന്നന്റെ വീട്ടിലെത്തിയ മൂന്നു പേരെ അയല്‍ക്കാര്‍ പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു
reporter
ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണത്തിനെത്തിയ ആറംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി 'കൈകാര്യം' ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ ഇവര്‍ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയത്.

ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയാണ് രമേഷ് ചന്ദ് വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു ആറംഗസംഘത്തിന്റെ ലക്ഷ്യം. ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ടാറ്റാ സഫാരിയിലും ഹോണ്ടാ സിറ്റിയിലുമായാണ് ഇവരെത്തിയത്. 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയെന്നും പറഞ്ഞായിരുന്നു എന്‍ട്രി. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണുകളും ഇവര്‍ വാങ്ങിവച്ചു.

തുടര്‍ന്ന് ഇരുപത് ലക്ഷം വീട്ടിനുള്ളില്‍നിന്ന് കൈക്കലാക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ രമേഷിന്റെ മകള്‍ പരിസരത്തുണ്ടായിരുന്ന പോലീസ് മിത്ര(പോലീസിനെ സഹായിക്കാന്‍ നിയമിച്ചിരിക്കുന്ന സാധാരണപൗരന്‍) സഞ്ജയ് റാവുവിനോട് വിവരം പറഞ്ഞു.

സഞ്ജയ് വീടിനകത്തെത്തുകയും ആറംഗസംഘത്തോട് വിവരങ്ങള്‍ ചോദിക്കാനും തുടങ്ങി. 'തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ലാമിനേറ്റ് ചെയ്ത ഒരു കാര്‍ഡ് വളരെ പെട്ടെന്ന് കാണിച്ച് തിരിച്ചു വച്ചു. അപ്പോള്‍ തന്നെ തോന്നി അവ വ്യാജമാണെന്ന്' സഞ്ജിവ് മിത്ര പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഉദ്യോഗസ്ഥര്‍ വ്യാജന്മാരാണെന്ന് വീട്ടുകാര്‍ക്കു മനസ്സിലായി. തുടര്‍ന്ന് നൂറ്റമ്പതിലധികം ആളുകളാണ് രമേഷിന്റെ വീടിനു ചുറ്റും തടിച്ചുകൂടിയത്. ചിലര്‍ അകത്തെത്തുകയും ഉദ്യോഗസ്ഥരെ കാര്യമായി തന്നെ ചോദ്യം ചെയ്തു. തുടര്‍ന്ന് മോഷ്ടാക്കളെ പോലീസിനു കൈമാറുകയും ചെയ്തു.
 
Other News in this category

 
 




 
Close Window