Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
ബിസിനസ്‌
  Add your Comment comment
ആവശ്യക്കാരുടെ വീട്ടു മുറ്റത്ത് പെട്രോള്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
reporter
പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഐ ടി ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെ ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പെട്രോളിന്റെ വില കുറഞ്ഞുതുടങ്ങിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇര്‍മ, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റുകളാണ് പെട്രോള്‍ വിലയിലെ അസ്ഥിരതയ്ക്കും വില ഉയരാനും കാരണമായതെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തണമെന്ന് ജി എസ് ടി കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window